കല്ലടിക്കോട്: റോഡുമുറിച്ചുകടക്കവേ പിക്അപ് വാനിടിച്ച് ഗൃഹനാഥൻ മരിച്ചു. കല്ലടിക്കോട് പാങ്ങ് പരേതനായ എലമ്പന്റെ മകൻ രാജനാണ് (കണ്ണൻ -50) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കനാൽ പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ രാജനെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് പരേതൻ. ഭാര്യ: ഉഷാകുമാരി. മക്കൾ: രഞ്ജു രാജ്, രേഷ്മ. മരുമകൻ: സുധീഷ്. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ശനിയാഴ്ചരാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.