ബേപ്പൂർ: മാറാട് മുണ്ടക്കാട് പറമ്പ് കളത്തുമ്മാരത്ത് കെ. സിദ്ധാർഥൻ (77) നിര്യാതനായി. ബേപ്പൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഫറോക്ക് ഏരിയ സെക്രട്ടറിയും ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കൗൺസിൽ അംഗവും സി.പി.എം മുണ്ടക്കാട് ബ്രാഞ്ച് അംഗവുമായിരുന്നു. ബേപ്പൂർ കയർ സഹകരണ സംഘം പ്രസിഡന്റ്, സി.പി.എം ബേപ്പൂർ, അരക്കിണർ, മാത്തോട്ടം ലോക്കൽ കമ്മിറ്റി അംഗം, ബേപ്പൂർ ഫിഷിങ് ഹാർബർ വികസനസമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശാരദ (സി.പി.എം മുണ്ടക്കാട് ബ്രാഞ്ച് അംഗം, ബേപ്പൂർ പഞ്ചായത്ത് മുൻ അംഗം). മക്കൾ: സി.സി. റീജ (സി.പി.എം പന്തീരാങ്കാവ് വെസ്റ്റ് ചാത്തോത്തറ ബ്രാഞ്ച് അംഗം), സിന്ധു (സി.പി.എം മാത്തോട്ടം ലോക്കൽ കമ്മിറ്റി അംഗം, മുണ്ടക്കാട് ബ്രാഞ്ച് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: അനിൽകുമാർ (ഫറോക്ക് നല്ലൂർ), ശശികുമാർ (ഒളവണ്ണ), ഹരിദാസൻ (സി.പി.എം കോയവളപ്പ് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പരേതരായ ദാസൻ, രാധ.