ഓമശ്ശേരി: കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ദീൻ (43) സൗദിയിലെ ജീസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽനിന്ന് ബിസിനസ് ആവശ്യാർഥം ജീസാനിൽ പോയതായിരുന്നു. ഭാര്യ: ആയിശ കളരാന്തിരി. മക്കൾ: മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ് വാൻ. മാതാവ്: പാത്തുമ്മ ഹജ്ജുമ്മ. സഹോദരങ്ങൾ: ബഷീർ, യൂസുഫ്, സൈനുദ്ദീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. ജനാസ ജീസാനിൽ ഖബറടക്കും.