പയ്യന്നൂർ: റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കാമ്പ്രത്ത് ശശിധരൻ (74) നിര്യാതനായി. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പരേതനായ അത്തായി നാരായണ പൊതുവാളുടെയും പരേതയായ കാമ്പ്രത്ത് പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: അത്തായി വിജയലക്ഷ്മി. മക്കൾ: സ്മിത (അധ്യാപിക ഇന്ത്യൻ സ്കൂൾ ദുബൈ), രശ്മി (യൂനിമണി). മരുമക്കൾ: ബാബുരാജ് (ദുബൈ), പരേതനായ അജയ് പൊതുവാൾ. സഹോദരങ്ങൾ: മനോഹരൻ (ദുബൈ), വിജയകുമാരി, ബാലചന്ദ്രൻ (ഇരുവരും തിരുവനന്തപുരം), പരേതനായ ചന്ദ്രമോഹൻ (മലബാർ പ്രസ്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മഹാദേവഗ്രാമം സ്മൃതിയിൽ.