പയ്യന്നൂർ: കണ്ടോത്ത് കിസാൻകൊവ്വലിലെ പരിയാച്ചേരി രാഘവൻ (74) നിര്യാതനായി. റിട്ട. റവന്യൂ ജീവനക്കാരനാണ്. ഭാര്യ: പരേതയായ എ.കെ. സുധ. മക്കൾ: എ.കെ. ഹരീഷ്( പയ്യന്നൂർ അറ്റ്ലസ് ഗോൾഡ്), എ.കെ. രാകേഷ് (വിമുക്ത ഭടൻ), അനിൽ കുമാർ (സി.പി.എം കിസാൻ കൊവ്വൽ ബ്രാഞ്ചംഗം). മരുമക്കൾ: എ. രജിത (ദിനേശ് കഫെ കണ്ടോത്ത്), വി. ശ്രുതി കൃഷ്ണ (സി.പി.എം കിസാൻകൊവ്വൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ദാമോദരൻ (അഭിലാഷ് ട്രേഡേഴ്സ്), ചന്ദ്രിക (പോസ്റ്റ് ഓഫിസ് കണ്ടോത്ത്), പരേതനായ കൃഷ്ണൻ.