ചക്കരക്കല്ല്: മാച്ചേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എസ്.കെ.എസ്.എസ്.എഫ് വട്ടപ്പൊയിൽ ശാഖ എക്സിക്യൂട്ടിവ് അംഗം ഏച്ചൂർ പന്ന്യോട്ട് സുബൈദ മൻസിലിൽ പി. സജാദ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മാച്ചേരി പള്ളിക്കുസമീപമാണ് അപകടം. സജാദ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് പ്രഭാത സവാരി നടത്തുന്ന സ്ത്രീയെ ഇടിക്കുകയും എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെടുകയുമായിരുന്നു. കെ. അഷ്റഫിന്റെയും സുബൈദയുടെയും മകനാണ്. സഫാദ് സഹോദരനാണ്.