തൃക്കരിപ്പൂർ: ഉദിനൂർ പരത്തിച്ചാലിലെ തേളപ്പുറത്ത് ഹൗസിൽ സി.കെ. മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. ബീരിച്ചേരി സ്വദേശിയാണ്. പരേതരായ എം.ടി.പി. കുഞ്ഞി മൊയ്തീന്റെയും സി.കെ. നഫീസയുടെയും മകനാണ്. മക്കൾ: ശുഹൈബ് (അബൂദബി), ശബീബ്, സവാദ് (ഇരുവരും കുവൈത്ത്), ഇജാസ് (ഒമാൻ). മരുമക്കൾ: ശംന പഴയങ്ങാടി, സഅദിയ ബീരിച്ചേരി. സഹോദരങ്ങൾ: കുഞ്ഞാമിന പരത്തിച്ചാൽ, പരേതരായ അബ്ദുല്ല ഹാജി, അഹമ്മദ്, ബീഫാത്തിമ, സൈനബ, സഫിയത്ത്.