ചേമഞ്ചേരി: സോഷ്യലിസ്റ്റ് പ്രവർത്തകനും, പൂക്കാട്ടിലെ പ്രമുഖ വ്യാപാരിയും കോൺട്രാക്ടറുമായിരുന്നചിക്കിലപ്പുറത്ത് താഴെ കുനിയിൽ ബാലകൃഷ്ണൻ (ബാലക്കുറുപ്പ്-66) നിര്യാതനായി. പിതാവ്: പരേതനായ കേളു കുറുപ്പ്. മാതാവ്: നാരായണി. ഭാര്യ: പ്രേമ (ആശാവർക്കർ). മക്കൾ: പരേതനായ വിപിൻ, മിഥുന. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, വിനോദൻ, സ്മിത, പരേതനായ സത്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.