തൃക്കരിപ്പൂർ: വടക്കെ കൊവ്വലിലെ വി.പി. അബ്ദുൽ ലത്തീഫ് ഹാജി (73) നിര്യാതനായി. ഏറെക്കാലം അജ്മാനിൽ പ്രവാസിയായിരുന്ന ഇദ്ദേഹം വടക്കെകൊവ്വൽ ജുമാമസ്ജിദ് കമ്മിറ്റി അംഗമായിരിക്കെ പള്ളി പുനർനിർമാണ വേളയിൽ വിഭവസമാഹരണത്തിന് നേതൃത്വം നൽകി. നിരവധി പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശം നൽകി. ഭാര്യ: സി. ബീഫാത്തിമ. മക്കൾ: മുജീബ് റഹ്മാൻ, യാസർ (ഇരുവരും അജ്മാൻ), ഫൈസൽ (അബൂദബി). മരുമക്കൾ: ഒ.ടി. റസീന, സി. മൈമൂന (ഇരുവരും മെട്ടമ്മൽ), കെ.പി. റസീന തായിനേരി. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ശുക്കൂർ, അബ്ദുറഹീം (അജ്മാൻ), ആയിശബി, ഹഫ്സത്ത്, പരേതയായ സൈനബി.