പുറത്തീൽ: മുസ്ലിംലീഗ് പുറത്തീൽ ശാഖ മുൻ വൈസ് പ്രസിഡന്റും പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് ട്രഷററുമായിരുന്ന നജ്മ മൻസിലിൽ പി.സി. കുട്ട്യാലി ഹാജി (85) നിര്യാതനായി. പരേതരായ മുണ്ടേരി പരപ്പാടത്തിൽ മുഹമ്മദിന്റെയും പുറത്തീൽ ചിറക്കവളപ്പിൽ ആയിഷയുടെയും മകനാണ്. ഭാര്യ: എം.കെ. ബീഫാത്തു. മക്കൾ: ജമീല, നജ്മ, അബ്ദുൽഖാദർ, മുഹമ്മദ്, ഫൈസൽ. മരുമക്കൾ: അസീസ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: ബീഫാത്തു, പരേതരായ മൊയ്തു, അബ്ദുല്ല.