നെല്ലിക്കുറ്റി: ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടക്കൽ മാണിയുടെ ഭാര്യ കുട്ടിയമ്മ (80) നിര്യാതയായി. കോട്ടയം പാലാ വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ചിന്നമ്മ, ബിനോയി, ബിന്ദു, ബിജു. മരുമക്കൾ: പ്രിൻസ് താഴത്തെക്കൂടത്തിൽ (ബാലേശുഗിരി), ഷാജു പള്ളിപ്പറമ്പിൽ (മലബാർ ഹണി, നെടുമുണ്ട), ബീന മണ്ണാർക്കണ്ടത്തിൽ (പൈസക്കരി), സജി നെടിയന്തേട്ട് (എടൂർ), ഷാന്റി പാറേക്കാട്ടിൽ (പൊട്ടംപ്ലാവ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.