പിലാത്തറ: കുളപ്പുറത്ത് വാരണാസി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (ഗുരുസ്വാമി -74) നിര്യാതനായി. റിട്ട. പഞ്ചായത്ത് ക്ലർക്ക് ആയിരുന്നു. മക്കൾ: വി. ആശ, ജയൻ വാരണാസി (തളിപ്പറമ്പ് നഗരസഭ), വിജയൻ വാരണാസി (മേൽശാന്തി കുളപ്പുറത്തു കാവ്). മരുമക്കൾ: യു.പി. വിഷ്ണു (കുളപ്പുറം), സി. രേവതി (ഏഴോം ജി.എം.യു.പി സ്കൂൾ അധ്യാപിക), ജി. രാജേശ്വരി. സഹോദരങ്ങൾ: വിഷ്ണു നമ്പൂതിരി (മണി ടെയ് ലർ), ദേവകി അന്തർജനം (പെരുമ്പ ഇല്ലം, ചെറുതാഴം), പരേതനായ വാമനൻ നമ്പൂതിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതാഴം യോഗക്ഷേമസഭ ശ്മശാനത്തിൽ.