കോഴിക്കോട്: മാതൃഭൂമിയിൽനിന്ന് വിരമിച്ച പി.വി. പങ്കജം (71 - സംസ്കൃതി, പൊറ്റമ്മൽ) നിര്യാതയായി. ഭർത്താവ്: ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും കേരള നദീ സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമീഷണർ ഓഫിസ്, കോഴിക്കോട്). മക്കൾ: ജിതേഷ് രാജ് (ബംഗളൂരു), ജിസ്ന രാജ് (അമേരിക്ക). മരുമക്കൾ: പ്രിയങ്ക, ജിതിൻ കുമാർ തലശ്ശേരി വടക്കേക്കര (യു.എസ്). സഹോദരങ്ങൾ: ലക്ഷ്മി, സുഭദ്ര. പരേതരായ കരുണാകരൻ, സദാനന്ദൻ, വിജയൻ, സംസ്കാരം ബുധനാഴ്ച പത്തു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.