ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു പെരുവംപറമ്പ് ചടച്ചിക്കുണ്ടം ചീരങ്ങോട് ആദിവാസി കോളനിയിലെ ജിനേഷ് (31) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. മുൻ പടിയൂർ പഞ്ചായത്തംഗം പരേതനായ സി. ജനാർദനന്റെയും ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരി സി. ജാനകിയുടെയും മകനാണ്. സഹോദരി: ജിജിന (പ്രതിഭ പഠനകേന്ദ്രം ചടച്ചിക്കുണ്ടം).