കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മദ്റസ അധ്യാപകൻ മരിച്ചു. പള്ളിക്കര ഇസത്തുൽ ഇസ്ലാം മദ്റസ അധ്യാപകനും ബദർ മസ്ജിദിലെ മുഅദ്ദിനുമായ ബേക്കൽ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവിയാണ് (41) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലാണ് മരണം. അബ്ദുല്ലയുടെയും സാറുമ്മയുടെയും മകനാണ്. ഭാര്യമാർ: ജമീല, ഹാജറ. മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമത്ത് മുർഷീദ, മുഫീദ്, ഫാത്തിമത്ത് മുബഷിർ, മുഹമ്മദ് മഹ്ഷൂക്ക്, മുഹമ്മദ് മുബഷിർ. പുത്തൂർ വടക്കൂടി സ്വദേശിയാണ്. 10 വർഷത്തിലേറെയായി ബേക്കലിലാണ് താമസം. പള്ളിക്കര, ബേക്കൽ ഭാഗങ്ങളിലെ വിവിധ പള്ളികളിലും മദ്റസകളിലും പ്രവർത്തിച്ചു.