വടകര: ദീർഘകാലം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അടക്കാത്തെരു ടെക്നിക്കൽ സ്കൂളിന് സമീപം വടക്കയിൽ ടി. കേളു (78) നിര്യാതനായി. വടകര ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘത്തിൽനിന്ന് വിരമിച്ച കേളു വടകര അർബൻ സൊസൈറ്റി മുൻ ഡയറക്ടറായും സേവാദൾ വളന്റിയറായും പ്രവർത്തിച്ചിരുന്നു.
കൈത്തറി തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി, കേരള സർക്കാർ ഹാൻഡ്ലൂം അഡ്വൈസറി ബോർഡ് മെംബർ, കടത്തനാട് വീവേഴ്സ് സൊസൈറ്റി ഡയറക്റ്റർ, ഡി.സി.സി മെംബർ, വടകര സഹകരണ ആയുർവേദ ആശുപത്രി സ്ഥാപക പ്രസിഡന്റ്, വടകര വീവേഴ്സ് കോഓപ് സൊസൈറ്റി ഡയറക്ടർ, വടകര കൃഷി വികസനസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: രാധ. മക്കൾ: രതി (അക്കൗണ്ടന്റ് കോയമ്പത്തൂർ), രേഖ (തിക്കോടി), രതീഷ് (ഗൾഫ്). മരുമക്കൾ: അശോകൻ (കോയമ്പത്തൂർ), ഷാജി (പുതുമ ഫാഷൻ പയ്യോളി), സിതാര (പൂക്കോം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.