നാദാപുരം: പഴയകാല പ്രവാസിയും പൊതുപ്രവർത്തകനുമായ കുമ്മങ്കോട്ടെ കോമത്തുകണ്ടി മമ്മു ഹാജി (80) നിര്യാതനായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: സുലൈഖ ഹജ്ജുമ്മ. മക്കൾ: ഖൗലത്ത്, ഖാലിദ്, ഖാസിം. മരുമക്കൾ: സലീം, ഹസ്റത്ത്, റഷീദ. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു സുലൈമാൻ, മറിയം, പാത്തു, മാമി. പരേതരായ ഹമീദ്, അയിശു.