മുക്കം: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുക്കം കടവുപാലത്തിന് സമീപം ഏരേച്ചൻ തടത്തിൽ പടിഞ്ഞാറെ പുറ്റാട്ട് പുൽപറമ്പിൽ ജമീല (60) ആണ് മരിച്ചത്. കുറച്ച് ദിവസം മുമ്പ് ബന്ധുവിനൊപ്പം ബൈക്കിന്റെ പിറകിൽ സഞ്ചരിക്കവേ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ചയാണ് മരിച്ചത്. മുക്കം താഴക്കോട് വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പറായിരുന്നു. മകൾ: ആദില (മേപ്പാടി പോളിടെക്നിക് വിദ്യാർഥിനി). സഹോദരങ്ങൾ: ആയിശാബി, സുഹറ ചാവക്കാട്, പരേതയായ മറിയം.