തലശ്ശേരി: പൊന്ന്യം പുലരി വായനശാലക്ക് സമീപം അമൃതത്തിൽ എ.കെ. ചന്ദ്രൻ (71) നിര്യാതനായി. തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജരായിരുന്നു. പൊന്ന്യം കലാധാര ഭാരവാഹിയായിരുന്നു.
പരേതരായ കൊട്ടയോടൻ ചാത്തുക്കുട്ടിയുടെയും കൗസുവിന്റെയും മകനാണ്. ഭാര്യ: മാലതി. മക്കൾ: ആതിര (അധ്യാപിക, പൊന്ന്യം മാപ്പിള എൽ.പി സ്കൂൾ), ഷിബിൻ (ഗവ. പ്രസ് തിരുവനന്തപുരം). മരുമക്കൾ: വിജേഷ് (വാട്ടർ അതോറിറ്റി), അഖില. സഹോദരങ്ങൾ: രാധ, രഘു (റിട്ട. ഗവ. പ്രസ്), ചന്ദ്രി, വിജയലക്ഷ്മി, രാജീവൻ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), ഉഷ (അധ്യാപിക വാടിക്കൽ എൽ.പി സ്കൂൾ തലശ്ശേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.