മാതമംഗലം: പേരൂൽ കുന്നോത്തിടത്തിലെ കെ. ദാമോദരൻ മാസ്റ്റർ (86) നിര്യാതനായി. മാതമംഗലം ഗവ. ടി.ടി.ഐ റിട്ട. അധ്യാപകനാണ്. പേരൂൽ യു.പി സ്കൂൾ, ഗവ. എൽ.പി.എസ് മണിയറ, ഗവ. ഫിഷറീസ് ഹൈസ്കൂൾ ബേക്കൽ, ഗവ. ഹൈസ്കൂൾ മാടായി, ഗവ. ഹൈസ്കൂൾ മാതമംഗലം എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കൂടാളി ഇടത്തിൽ ശ്രീദേവി അക്കമ്മ. മക്കൾ: കെ.ഇ. ബീന (അധ്യാപിക, കോടല്ലൂർ എ.എൽ.പി സ്കൂൾ), കെ.ഇ. ബിനു (അധ്യാപകൻ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം), കെ.ഇ. ബിന്ദു (അധ്യാപിക, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം). മരുമക്കൾ: എസ്.കെ. ശ്രീകല (അധ്യാപിക, ആയിറ്റി എ.എല്‍.പി സ്കൂൾ), എൻ.എം. പവിത്രൻ (റിട്ട. അധ്യാപകൻ, പി.പി.ടി.എസ്.എസ് എ.എൽ.പി സ്കൂൾ കാഞ്ഞങ്ങാട്), പരേതനായ പി. വേണുഗോപാലൻ (കടമ്പേരി, റിട്ട. കേരള ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: പരേതരായ കെ. കുഞ്ഞിരാമൻ നായനാർ, കെ. ശ്രീദേവി അക്കമ്മ, കെ. മാക്കി അക്കമ്മ, കെ. നാരായണൻ നായനാർ (കുഞ്ഞമ്പു നായനാർ), കെ. കോടി അക്കമ്മ.