കാടാച്ചിറ: മുസ്ലിം ലീഗ് ആഡൂർ ശാഖ പ്രസിഡന്റ് എ.കെ. ഉമർ (68) നിര്യാതനായി. മുസ്ലിം ലീഗ് കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്, ആഡൂർ മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, ട്രഷറർ, കടമ്പൂർ കൃഷി വികസന സമിതി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: ജസീറ, ജദീർ, ജാബിർ, ജവാദ്. മരുമക്കൾ: സമീർ, റാസില, ജസ്ന. സഹോദരങ്ങൾ: മുസ്തഫ, ഉസ്മാൻ, റുഖിയ, ശരീഫ, റഹ്മത്ത്.