പത്തിരിപ്പാല: സംസ്ഥാനപാതയിൽ പത്തിരിപ്പാല ചന്ദനപുറത്ത് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കേരളശ്ശേരി വാരിയത് പറമ്പിൽ സുന്ദരരാജിന്റെ മകൻ സുധിൻ രാജാണ് (22) മരിച്ചത്. സഹയാത്രികൻ എഴക്കാട് സ്വദേശി ശരത്തിനെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച 12.30ഓടെയാണ് അപകടം. മങ്കരയിലെ വർക്ക്ഷോപ്പ് ജീവനക്കാരായ ഇരുവരും ജോലികഴിഞ്ഞ് പോകുമ്പോഴാണ് അപകടം. മാതാവ്: ശോഭന. സഹോദരങ്ങൾ: സുബിൻരാജ്, സുഖില രാജ്.