അരിമ്പൂർ: നിർമാണ തൊഴിലാളിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറവ് കപ്പൽ പള്ളിക്കടുത്ത് ഹരിത റോഡിൽ താമസിക്കുന്ന തറയിൽ വീട്ടിൽ പരമേശ്വരന്റെ മകൻ സന്ദീപ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. അവിവാഹിതനാണ്. മാതാവ്: മോഹിനി.