ഉള്ള്യേരി: തൊണ്ടിക്കുഴിയിൽ ബേബി (63) നിര്യാതനായി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്, മഹാത്മ സ്വയംസഹായ സംഘം സെക്രട്ടറി, മരുതൂർ സുബ്രഹ്മണ്യ ക്ഷേത്ര സെക്രട്ടറി, ജനശ്രീ വാർഡ്സഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: വിഷ്ണു (സൗദി), അരുൺ (ബംഗളൂരു). മരുമക്കൾ: അനഘ, മോനിക.