കോഴിക്കോട്: എൻ. രാമകൃഷ്ണൻ (82-റിട്ട. ജോയന്റ് ജനറൽ മാനേജർ, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി, മേധക്ക്) ബിലാത്തിക്കുളം രമ്യയിൽ നിര്യാതനായി. പരേതരായ അക്കാമഠത്തിൽ സി.എം. അപ്പുനായരുടെയും എൻ. മാധവി അമ്മയുടെയും മകനാണ്. ബിലാത്തിക്കുളം റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: സി.പി. രമ. മകൻ: ഡോ. സി.പി. രമേശ് (യു.എസ്.എ), മരുമകൾ: ചിത്ര സി. നമ്പ്യാർ (യു.എസ്.എ). സഹോദരങ്ങൾ: എ. നാരായണൻ (റിട്ട. ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ കോഴിക്കോട്), എൻ. ഗോപിനാഥ് (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ കോഴിക്കോട്), എൻ. രാധാകൃഷ്ണൻ, എൻ. വേണുഗോപാൽ (റിട്ട. ഇന്ത്യൻ നേവി), എൻ. പത്മാവതി, എൻ. ഉഷ (സീനിയർ മാനേജർ, കേരള ബാങ്ക് കോഴിക്കോട്), പരേതനായ രവീന്ദ്രനാഥൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.