പെരിന്തൽമണ്ണ: പാതായ്ക്കര കുട്ടിപ്പാറയിലെ പരേതനായ കലിയൻകുന്നൻ മുഹമ്മദ് എന്ന ബാപ്പുഞ്ഞന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ (വാഴക്കുല വ്യാപാരി), ബഷീർ, നൗഷാദ് എന്ന കുഞ്ഞുട്ടി, സലീന, പരേതയായ ആസ്യ. മരുമക്കൾ: തയ്യിൽ സുഹറ (നിലമ്പൂർ), കല്ലിങ്ങൽ സുലൈഖ (മണലായ), അച്ചുകൊമ്പൻ ഹസീന (വലിയങ്ങാടി), പള്ളിയാലിൽ മെഹബൂബ് (പട്ടിക്കാട്), പരേതനായ പാണ്ടിക്കാടൻ അലവി (പാതാക്കര).