പുലാമന്തോൾ: ചെമ്മലശ്ശേരി സ്വദേശി ഡെൻമാർക്കിൽ നിര്യാതനായി. കുണ്ടറക്കൽ പടിയിൽ താമസിച്ചിരുന്ന പരേതനായ കണ്ണത്ത് ശശിധരന്റെ മകൻ ശരത്ത് (31) അണ് മരിച്ചത്. നാലു മാസം മുമ്പാണ് ഡ്രൈവർ ജോലിയാവശ്യാർഥം ഡെൻമാർക്കിലേക്ക് പോയത്.കഴിഞ്ഞ ദിവസം രാത്രി വാഹനത്തിൽ കിടന്നുറങ്ങവെ ആണ് ഹൃദയ സ്തംഭനമുണ്ടായത്. മാതാവ്: ഷൈനി. ഭാര്യ: വിഷിത. മകൻ: ഇഷാൻ. സഹോദരങ്ങൾ: ശാരി, ശരൺ. മൃതദേഹം ഡെൻമാർക്ക് ആശുപത്രി മോർച്ചറിയിൽ. നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.