കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലിരുന്ന യുവവ്യാപാരി മരിച്ചു.
മാവുങ്കൽ പള്ളോട്ട് ചെരക്കര ഹൗസിൽ എ. നിശാന്താണ് (42) മരിച്ചത്.
മംഗളൂരുവിൽ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇൻവർട്ടർ, സോളാർ സിസ്റ്റം ബിസിനസ് നടത്തിവരുകയായിരുന്നു. നേരത്തേ കണ്ണൂരിൽ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
രാമകൃഷ്ണൻ നായരുടെയും ബാലാമണിയുടെയും മകനാണ്. ഭാര്യ: ധന്യ. മകൾ: നേദ്യ. സഹോദരങ്ങൾ: നികേഷ്, നിഷ.