വെള്ളച്ചാല്‍: സി.പി.എം മക്രേരി ലോക്കൽ കമ്മിറ്റിയംഗം വെള്ളച്ചാല്‍ തുഷാരം നിവാസില്‍ പി.വി. രാജീവന് മാസ്റ്റര്‍ (57) നിര്യാതനായി. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. ഹെഡ് മാസ്റ്ററാണ്.
ദീര്‍ഘകാലം കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഹൈസ്കൂൾ വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.ടി.എ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സെക്രട്ടറിയും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: അര്‍ച്ചന ടീച്ചര്‍ (കാടാച്ചിറ എല്‍.പി സ്കൂള്‍). മക്കള്‍: അനുവിന്ദരാജ്, അഞ്ജയ് രാജ് (ഇരുവരും വിദ്യാർഥികള്‍). പിതാവ്: പി.വി. നാരായണന് നായര്‍. മാതാവ്: പി.വി. ലക്ഷ്മി. സഹോദരങ്ങള്‍: അനിത (പാളയം), സജീവന് (ജില്ല സ്റ്റേഷനറി ഓഫിസ്, കണ്ണൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.