മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം ചട്ടേന്റവിടെ വിജയലക്ഷ്മി (70) നിര്യാതയായി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഗോപാലൻ കണ്ണപുരം. പരേതരായ കുഞ്ഞിരാമൻ- നാണിയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ഹരിദാസ് (ബഹ്റൈൻ), ലാഷീജ (എറണാകുളം), സതീഷ് കുമാർ (യു.എസ്). മരുമക്കൾ: നിഷ, സുനിൽ, പ്രിയ. സഹോദരങ്ങൾ: ശ്രീമതി, കാർത്തി, ചന്ദ്രൻ, പുഷ്പ, ശോഭ, തിലകരാജ്, രമേശൻ, ശശികല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളത്ത്.