മാനന്തവാടി: കണിയാരം പുൽത്തകിടിയിൽ എം.പി. മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (89) നിര്യാതയായി. കോട്ടയം മറ്റക്കരയിൽ പൂനാട്ട് കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ലിസി (റിട്ട. അധ്യാപിക), തങ്കമ്മ, തോമസ് മാത്യു (റിട്ട. പ്രിൻസിപ്പൽ), ജാൻസി, ബിനോ (അധ്യാപകൻ, പട്ന), ജിൻസി. മരുമക്കൾ: പരേതനായ ജോയി നാമറ്റത്തിൽ, ജോസ് തങ്കച്ചൻ മാങ്കോട്ടിൽ, ജോസ് മണക്കാട്ട്, മിനി ജോൺ (പ്രധാനാധ്യാപിക, ദേവമാത എ.എൽ.പി സ്കൂൾ ആടിക്കൊല്ലി), സിബിക്കുട്ടി മമ്മൂട്ടിൽ, അമ്പിളി ബിനോ (അധ്യാപിക, പട്ന), ജോർജ് പഴേമടം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.