കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആവിലോറ ചെവിടം പാറക്കല്‍ ബഷീര്‍ (53) നിര്യാതനായി. നീണ്ടകാലം സൗദിയിലെ റിയാദില്‍ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ തണ്ണിക്കുണ്ടുങ്ങൽ ഇബ്രാഹിം. മാതാവ്: ചക്കന്‍ കൊള്ളില്‍ ഖദീജ. ഭാര്യ: ഉമൈബ. മക്കള്‍: റിയാസ്, റിഷാദ്. മരുമകള്‍: ഹുസ്ന കരീറ്റിപറമ്പ്. സഹോദരങ്ങള്‍: ഷരീഫ്, മുജീബ് ഇരുവരും (കുവൈത്ത്), നുജാസ് (സൗദി), സാബിറ, റാബിയ, ബുഷ്റ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പാറമ്മൽ ജുമാ മസ്ജിദിലും ഒമ്പതിന് ഉരുളിക്കുന്ന് ജുമാ മസ്ജിദിലും.