പെരിഞ്ചേരി: മുതിർന്ന പത്രപ്രവർത്തകനും ജനറൽ സായാഹ്ന പത്രം സ്ഥാപക എഡിറ്ററുമായ കെ.ഡി. ജോസഫ് (83) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: നിക്സൺ (എൻജിനീയർ), നെൽസൺ (കുറിക്കമ്പനി), സിംസൺ (ഹെൽത്ത് സെന്റർ ആലപ്പാട്). മരുമക്കൾ: സരിത (എൻജിനീയർ), ദീപ (റെയിൽവേ, എറണാകുളം), ഷോണിയ (കനറ ബാങ്ക് തൃശൂർ പഴയ നടക്കാവ് ബ്രാഞ്ച്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പരിഞ്ചേരി പള്ളി സെമിത്തേരിയിൽ.