വെള്ളമുണ്ട: വയനാട് ജില്ലയിലെ മുസ്ലിം ലീഗിന്റെ സ്ഥാപകാംഗമായ വെള്ളമുണ്ട പഴഞ്ചന വാഴയിൽ മമ്മു ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ആലാൻ ഫാത്വിമ. മക്കൾ: ഉമർ, മൊയ്തീൻ, ബഷീർ, സഫിയ, ആസിയ, സുഹറ, ശമീന, പരേതനായ ഉസ്മാൻ. മരുമക്കൾ: മമ്മു കോറോം, കെ.പി. അബ്ദുറഹ്മാൻ മാസ്റ്റർ, ടി. ഇബ്രാഹിം ഹാജി, മരക്കാർ തേറ്റമല, സൽമ, ലൈല, സൈനബ, രഹന. ഖബറടക്കം വ്യാഴാഴ്ച രാവിലെ പഴഞ്ചന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.