കാഞ്ഞങ്ങാട്: മുൻ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായിരുന്ന ബളാൽ ആനക്കല്ലിലെ കെ. മാധവൻ നായർ (67) നിര്യാതനായി.
ഭാര്യ: ഗീതാഞ്ജലി. മക്കൾ: അഞ്ജന, അനുശ്രീ. മരുമക്കൾ: കുട്ടികൃഷ്ണൻ, ഗോപീകൃഷ്ണൻ. മുൻ ബളാൽ ഗ്രാമപഞ്ചായത്തംഗം, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാൽ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി, സർവിസ് പെൻഷൻ അസോസിയേഷൻ പരപ്പ ബ്ലോക്ക് ട്രഷറർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല എക്സിക്യൂട്ടിവ് അംഗം, കൂടാതെ മലയോരമേഖലയിലെ വിവിധ സബ്സെന്ററുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.