തൃക്കരിപ്പൂർ: പരേതനായ ടി.കെ. അഹമ്മദ് ഹാജിയുടെ ഭാര്യ കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ വി.പി. ആസിയ ഹജ്ജുമ്മ (74) നിര്യാതയായി. പരേതരായ വി.ടി. ഇബ്രാഹിം കുഞ്ഞിയുടെയും വി.പി. ഉമ്മുകുൽസുവിന്റെയും മകളാണ്. മക്കൾ: ജുവൈരിയ (റിട്ട. അധ്യാപിക, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂൾ), സുമയ്യ (റിയാദ്), റുഖിയ (അധ്യാപിക, എ.യു.പി സ്കൂൾ, കൈതക്കാട്). മരുമക്കൾ: എം.എ. സഈദ് ഉമർ (ജമാഅത്തെ ഇസ് ലാമി ഹിന്ദ് കാസർകോട് ജില്ല പ്രസിഡന്റ്), പി.കെ. ഉമർ (റിയാദ്), വി.സി. മുഹമ്മദ് ഇഖ്ബാൽ (അഡ്മിനിസ്ട്രേറ്റർ, ഐ.സി.ടി സ്കൂൾ, പടന്ന). സഹോദരങ്ങൾ: ശരീഫ് രാമന്തളി, പരേതരായ ആശുറ, ഖദീജ.