ചാലാട്: അമ്പലം റോഡിലെ കണ്ടോത്താൻ കണ്ടി സുധാകരൻ (83) നിര്യാതനായി. പരേതരായ കാർത്ത്യാരത്ത് രാമൻ-ശാരദ ദമ്പതികളുടെ മകനാണ്.
അഴീക്കൽ ഫിഷറീസ് ഹൈസ്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ കെമിസ്ട്രി അധ്യാപകനായും ഏറെക്കാലം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ എൻ.സി.സി ഓഫിസറായും ഫുട്ബാൾ റഫറിയായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ടി.കെ. പ്രസന്ന. മക്കൾ: സയന, പരേതനായ സച്ചിൻ. മരുമക്കൾ: സുനേത്രൻ, രോഷിമ.
സഹോദരങ്ങൾ: ജ്യോതി പ്രകാശ്, പരേതരായ എം.കെ. പവിത്രൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, കനകമ്മ.