മുതലമട: നണ്ടൻകിഴായ മുഹമ്മദ് യൂസുഫിന്റെ മകൻ കമാലുദ്ദീൻ ഹാജി (77) നിര്യാതനായി. നണ്ടൻകിഴായ അഹ്ലുസ്സുന്നത്തി വൽജമാഅത്ത് ജുമാ മസ്ജിദിൽ 25 വർഷത്തിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റു ജുമാ മസ്ജിദുകളിലും മദ്റസകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുസൽമ. മക്കൾ: താജുദ്ദീൻ, ഫരീദ, ഷാജഹാൻ. മരുമക്കൾ: ദിൽഷാദ് ബീഗം, റാബിയ, ഷംസുദ്ദീൻ.