അഴീക്കോട്: അഴീക്കോട് ഹൈസ്കൂൾ റിട്ട. അധ്യാപകനും സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന പൂതപ്പാറ കടപ്പുറം റോഡ് സ്വദേശി എം.പി. ജോസഫ് മാഷ് (83) നിര്യാതനായി. ഭാര്യ: തെക്കുഭാഗം അഴീക്കോട് എൽ.പി സ്കൂൾ റിട്ട അധ്യാപിക ഒ. തുളസിഭായി.
മകൻ: എം. ജോയി ജോസ് പോൾ (അധ്യാപകൻ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). മരുമകൾ: റജി തോമസ് (സീനിയർ നഴ്സിങ് ഓഫിസർ, ജില്ല ചെസ്റ്റ് സെന്റർ പള്ളിക്കുന്ന്).
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അഴീക്കോട് ചാലിൽ അമലോൽഭവ മാതാ ദേവാലയ സെമിത്തേരിയിൽ.