കോഴിക്കോട്: വെസ്റ്റ്ഹിൽ ചുങ്കം അസി. പാസ്പോർട്ട് ഓഫിസറായി കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽനിന്നും വിരമിച്ച മാത്രാടിക്കൽ സുധീര (63) നിര്യാതയായി. കൊച്ചി, കോഴിക്കോട്, മുംബൈ, മലപ്പുറം പാസ്പോർട്ട് ഓഫിസുകളിൽ ജോലി ചെയ്തു. ഓഫിസുകളിലെല്ലാം ജനകീയ മുഖം ആയിരുന്നു. വരുന്ന ജനങ്ങൾക്കു സഹായം നൽകാൻ പ്രത്യേകം ശ്രമിച്ചു. ഭർത്താവ്: എം. അരവിന്ദബാബു (ഒയിസ്ക ഇന്റർനാഷനൽ ഡയറക്ടർ). മക്കൾ: ഡോ. അതുല്യ(യു.കെ. എഡിൻബർഗ് യൂനിവേഴ്സിറ്റി സൗത്ത് ഏഷ്യ റീജനൽ ഡയറക്ടർ), അദിതി (ഇംഗ്ലീഷ് നോവലിസ്റ്റ്). മരുമകൻ: അനിൽ പ്രസന്നകുമാർ (ബഹ്റൈൻ).
മാതാവ്: സൂര്യങ്കണ്ടി ദേവകി അമ്മ. സഹോദരൻ: സൂര്യങ്കണ്ടി വിനോദ്കുമാർ (തൊണ്ടയാട് സൺ റൈസ് ഫ്ലോർ മിൽ ഉടമ).