പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. ഭാര്യ: ചിറയിൽ സരോജിനി. മക്കൾ: സി. രാജീവൻ (ഇൻഡോ -ഗൾഫ് ട്രാവൽസ്, പയ്യന്നൂർ), മീര രാജൻ (ഇടക്കേപ്പുറം), സി. നിഷ (ബക്കളം), സി. രതീശൻ (ദുബൈ). മരുമക്കൾ: മഞ്ജുള (ചെറുവത്തൂർ), വരയിൽ ബാലകൃഷ്ണൻ (ബക്കളം), ശ്രീജ (രാമന്തളി), പരേതനായ കെ.വി. രാജൻ (ഇടക്കേപ്പുറം). സഹോദരങ്ങൾ: പരേതരായ കോരൻ, ഒതേനൻ, കുഞ്ഞിക്കോരൻ, നാരായണൻ, കുമാരൻ, പാറു, മാധവി, ഉമ്പാച്ചി, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.