പയ്യന്നൂർ: വെള്ളൂർ പുതിയങ്കാവ് റോഡിലെ പരേതനായ കല്ലത്ത് കൃഷ്ണൻ നമ്പ്യാരുടെയും കാനാവീട്ടിൽ പത്മാവതി അമ്മയുടെയും മകൾ കാനാവീട്ടിൽ ജയമോഹിനി (65) ബംഗളൂരുവിൽ നിര്യാതയായി. അക്ഷര ശ്ലോകം, ഭക്തിഗാനാലാപനം തുടങ്ങിയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭർത്താവ്: പരേതനായ അരമന ചന്ദ്രശേഖരൻ നായർ. മക്കൾ: ജയേഷ് ചന്ദ്രൻ (ബംഗളൂരു), രാകേഷ് ചന്ദ്രൻ (ബഹ്റൈൻ) ഡോ. ഐശ്വര്യ ചന്ദ്രൻ (മൈസൂരു). മരുമക്കൾ: സുമാദേവി, അംബിക, അനൂപ്. സഹോദരങ്ങൾ: ഗിരിധരൻ (വെള്ളൂർ), പുഷ്പലത (ഏഴോം), ശൈലജ (മാതമംഗലം), ശ്രീജിത്ത് (ഏച്ചിലാംവയൽ), അജിത്ത് (ചെന്നൈ), അനുപമ (താവം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എൻ.എസ്.എസ് ശ്മശാനത്തിൽ.