തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ബിസ്മി മഹലിൽ വള്ളിക പീടികയിൽ വി.പി. ഹാഷിം (76) നിര്യാതനായി. സി.പി.എം ചിറക്കര ബ്രാഞ്ച് മെംബറാണ്. മട്ടാമ്പ്രത്തെ വ്യാപാരിയായിരുന്നു. ഭാര്യ: കൊല്ലോന്റവിട മറിയു. മക്കൾ: നൗഷി, ഹസീബ്, റഹ്മത്ത്, ഫാജിസ്. മരുമക്കൾ: ഹനീഫ ചെറിയത്ത് (പുന്നോൽ), എ.പി. ഷംസുദ്ദീൻ, സഫീന. സഹോദരങ്ങൾ: വി.പി. റഷീദ്, വി.പി. റഹീം, പരേതരായ മഹമൂദ്, സുഹറ, റാബിയ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചിറക്കര കണ്ണോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.