തലശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവും തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി മുൻ ഡയറക്ടറുമായിരുന്ന വടക്കുമ്പാട് പൂവാലി വീട്ടിൽ കുമാരൻ വടക്കുമ്പാട് (74) നിര്യാതനായി. കെ.എസ്.യു ജില്ല സെക്രട്ടറി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, വടക്കുമ്പാട് ആർഷ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം വൈസ് പ്രസിഡന്റ്, തലശ്ശേരി സോഷ്യൽ വെൽഫയർ ട്രസ്റ്റ് എക്സിക്യൂട്ടിവ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റോസി. സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി, പരേതരായ നാണു, വാസു, ബാലൻ.