കാഞ്ഞിരോട്: 220 കെ.വി സബ് സ്റ്റേഷൻ പിൻവശം കൊമ്പന്റവിട നൂർമഹല്ലിലെ മമ്മു (82) നിര്യാതനായി. കർണാടക കൂർഗിലെ കിതക്കലിൽ ആദ്യകാല വ്യാപാരിയും കോൺഗ്രസ് നേതാവും കിതക്കൽ പഞ്ചായത്ത് മുൻ മെംബറുമായിരുന്നു. പരേതരായ കാടയിൽ മൂസയുടെയും കൊമ്പന്റവിട മറിയത്തിന്റെയും മകനാണ്. ഭാര്യ: കല്ലിന്റവിട ജമീല. മക്കൾ: അബ്ദുൽ അസീസ് (ദമ്മാം), ശംസുദ്ദീൻ (കാഞ്ഞിരോട്), അസ്കർ (മലേഷ്യ), സാദത്ത് (ദുബൈ). മരുമക്കൾ: മഹബൂബ് മൗവ്വഞ്ചേരി (മലേഷ്യ), റസിന (കാനാട്), റിസ് വാന (കാപ്പാട്), ജസ്മിന, ഫാത്തിമ (കടാങ്കോട്). സഹോദരങ്ങൾ: പരേതരായ മായിൻകുട്ടി (കോട്ടം റോഡ്), മൊയ്തു, കുഞ്ഞിപ്പാത്തു (കാഞ്ഞിരോട്).