അഞ്ചുകുന്ന്: കല്ലമ്പള്ളി ഇല്ലത്ത് ശങ്കരൻ എമ്പ്രാന്തിരി (94) നിര്യാതനായി. വയനാട്ടിലെ മുതിർന്ന രുചിവൈഭവത്തിന്റെ ഉടമയും അറിയപ്പെടുന്ന പാചക വിദഗ്ധനും വാടിയൂർ ഭഗവതിക്ഷേത്രം തന്ത്രിയുമായിരുന്നു. ഭാര്യ: വാമല്ലൂർ ദേവകി അന്തർജനം. മക്കൾ: ലക്ഷ്മി അന്തർജനം (പുതൂര്‍ സർപ്പംഗള ഇല്ലം), നാരായണൻ എമ്പ്രാന്തിരി (പൂജാരി ഇരിങ്ങാലക്കുട), അതിഥി അന്തർജനം (പയത്തിൽ പെരിഗമന ഇല്ലം), വിഷ്ണു എമ്പ്രാന്തിരി(പാചക വിദഗ്ധൻ), സരസ്വതി അന്തർജനം (പേരാമ്പ്ര അരിക്കുളം നീലമന ഇല്ലം), ദാമോദരൻ എമ്പ്രാന്തിരി(പാചക വിദഗ്ധൻ, അഞ്ചുകുന്ന് രവിമംഗലം മഹാശിവക്ഷേത്രം മേൽശാന്തി), ഈശ്വരൻ എമ്പ്രാന്തിരി (കൂത്തുപറമ്പ് പാനുണ്ട മഹാശിവക്ഷേത്രം മേൽശാന്തി), ഗോവിന്ദൻ എമ്പ്രാന്തിരി (പാചക വിദഗ്ധൻ).മരുമക്കൾ: പരേതനായ സർപ്പംഗള ഇല്ലം കൃഷ്ണഭട്ട്, ശാന്ത അന്തർജനം (മഞ്ചേരി തോട്ടേക്കാട് മന), സുബ്രഹ്മണ്യൻ നമ്പൂതിരി (പയത്തിൽ പെരിഗമന ഇല്ലം), ഇന്ദു അന്തർജനം (കൈതപ്രം വടക്കെ പെരിങ്ങോട്ടില്ലം), രാജൻ പേരാമ്പ്ര (നീലമന ഇല്ലം), രാധ അന്തർജനം (കാഞ്ഞങ്ങാട് മടിക്കൈ പെരിഗമന ഇല്ലം), പ്രീജ അന്തർജനം (വാകയാട്ട് ഇല്ലം, പാനുണ്ട), സിന്ധു അന്തർജനം (പേരാവൂര്‍ പള്ളി ഇല്ലം).