കക്കോടി: സി.പി.എം മുൻ കക്കോടി ഏരിയ കമ്മിറ്റി അംഗം മാമ്പറ്റ കരുണാകരൻ (77) നിര്യാതനായി. നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. കക്കോടി മുക്ക് ബ്രാഞ്ച് സെക്രട്ടറി, കക്കോടി ലോക്കൽ കമ്മിറ്റി അംഗം, കയർത്തൊഴിലാളി സഹകരണ സംഘം ഡയറക്ടർ, കക്കോടി പഞ്ചായത്തംഗം, ആർട്ടിസാൻസ് യൂനിയൻ സി.ഐ.ടിയു ഏരിയ സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലേരി താഴം യുവ രശ്മി വായനശാല, ആഞ്ചേരി വിശ്വനാഥൻ സ്മാരക വായനശാല എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അജീഷ്, പ്രിയേഷ്. മരുമക്കൾ: പ്രീതി, ശരണ്യ. സഹോദരങ്ങൾ: മാമ്പറ്റ ശ്രീധരൻ (സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്) ശ്രീമതി, പരേതരായ ദാസൻ, അശോകൻ, ദേവകി, വിശ്വൻ. നേത്രദാനത്തിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി.