ശ്രീകണ്ഠപുരം: കൊയ്യം കോതാവൂർ ഇല്ലത്തെ കുഞ്ഞികൃഷ്ണൻ നമ്പൂതിരി (71) നിര്യാതനായി. മലപ്പട്ടം കൊളന്ത എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ഉമ അന്തർജനം. മക്കൾ: ശ്രീനാഥ് (സോഫറ്റ് വെയർ എൻജിനീയർ, ബംഗളൂരു), ശ്രീജിത്ത് ( ഡിസൈൻ എൻജിനീയർ, ചെന്നൈ), ശ്രീരാജ് (സിനിമാട്ടോഗ്രാഫർ, എറണാകുളം). മരുമക്കൾ: ദൃശ്യ, ശ്രുതി. സഹോദരങ്ങൾ: ദത്തൻ നമ്പൂതിരി (റിട്ട. റവന്യൂ വകുപ്പ്), ശ്രീദേവി അന്തർജനം, പാർവതി അന്തർജനം, നാരായണൻ നമ്പൂതിരി (റിട്ട. ഗ്രൗണ്ട് വാട്ടർ), അനിത അന്തർജനം, പരമേശ്വരൻ നമ്പൂതിരി (മേൽശാന്തി, കൊയ്യം മഹാവിഷ്ണു ക്ഷേത്രം), പരേതനായ നാരായണൻ നമ്പൂതിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊയ്യത്തെ തറവാട് ശ്മശാനത്തിൽ.