തളിപ്പറമ്പ്: ചെറിയൂരിലെ നാടക കലാകാരൻ ആർട്ടിസ്റ്റ് പി.വി. ഗോപാലൻ (ഗോപാൽ ആർട്സ്-74) നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ്, കുറ്റ്യേരി മണ്ഡലം സെക്രട്ടറി, പരിയാരം മണ്ഡലം മുൻ വൈ. പ്രസിഡന്റ്, എൻ.എസ്.എസ് ചെറിയൂർ കരയോഗം മുൻ പ്രസിഡന്റ്, ചെറിയൂർ ശ്രീ ധർമശാസ്താ മന്ദിരം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാർഗവി. മക്കൾ: രതിക, രഞ്ജിനി, രഞ്ജിത്ത്, പരേതയായ രജിത. മരുമക്കൾ: സുരേഷ് (തലവിൽ), സിദ്ധാർഥ്, പ്രീതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറിയൂർ എൻ.എസ്.എസ് സമുദായ ശ്മശാനത്തിൽ.