ശ്രീകണ്ഠപുരം: പെരിന്തലേരി എ.യു.പി സ്കൂൾ വിദ്യാർഥിനി കൊയ്യം കാക്കിയാട്ട് പള്ളിക്ക് സമീപത്തെ റഫ ഫാത്തിമ (11) നിര്യാതയായി. പിതാവ്: ഷറഫുദ്ദീൻ ചപ്പാരപ്പടവ് (സെക്രട്ടറി, ഖത്തർ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി). മാതാവ്: എൻ.സി. ഫാത്തിമ. സഹോദരങ്ങൾ: സഫ്വാൻ, ഹംന.